പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി ; ​ഗഗൻയാൻ പദ്ധതിയിലും പദയാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും

insight kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലൂടെയാണ് പുറത്തേക്ക് വന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ശംഖ്മുഖത്തെത്തിയിരിന്നു.

പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് തിരിച്ചു. വി.എസ്.എസ്.സിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ സുപ്രധാന ​ദൗത്യമായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും തുടർന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്യും.

​ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഇതിന് ശേഷമാണ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ‌ നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ തത്തെ തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article