2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

insight kerala

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും യുവാക്കൾക്ക് പ്രാധിനിധ്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎമ്മിന് ഇത്തവണ പൊതു സ്വതന്ത്രൻ ഇല്ല എന്നതും പ്രത്യേകതയാണ്. 15 സീറ്റിലും ചുറ്റിക അരിവാൾ നക്ഷത്രം ചിനത്തിലാണ് സ്ഥാനാർത്ഥികൾ മത്സരിക്കുക.

∙ സിപിഎം സ്ഥാനാര്‍ഥികൾ ഇവർ:

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആറ്റിങ്ങൽ – വി.ജോയ്
പത്തനംതിട്ട – ടി.എം.തോമസ് ഐസക്
കൊല്ലം – എം.മുകേഷ്
ആലപ്പുഴ – എ.എം.ആരിഫ്
എറണാകുളം – കെ.ജെ.ഷൈൻ
ഇടുക്കി – ജോയ്സ് ജോർജ്
ചാലക്കുടി – സി.രവീന്ദ്രനാഥ്
പാലക്കാട് – എ.വിജയരാഘവൻ
ആലത്തൂർ – കെ.രാധാകൃഷ്ണൻ
പൊന്നാനി – കെ.എസ്.ഹംസ
മലപ്പുറം – വി.വസീഫ്
കോഴിക്കോട് – ഇളമരംകരീം
കണ്ണൂർ – എം.വി.ജയരാജൻ
വടകര – കെ.കെ.ശൈലജ
‌കാസർകോട് – എം.വി.ബാലകൃഷ്ണൻ

Share This Article