അമിത് ഷായെ ആക്ഷേപിച്ചെന്ന ആരോപണം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

insight kerala

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് സുല്‍ത്താൻപൂർ കോടതിയില്‍ ഹാജരാകും. രാവിലെ 10 മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെക്കും.

2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല.

Share This Article