യുവാവിന്‍റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയിൽ; ശരീരത്തിന്റെ പകുതി നഷ്ടമായി

insight kerala

തിരുവനന്തപുരം: രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ശരീരത്തിന്റെ പകുതിഭാഗം നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. ആളൊഴിഞ്ഞ പുരയിടത്തില്‍ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ ഇന്നലെ രാത്രി നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

അജിത്തിന് കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഉപദ്രവിച്ചുവെന്ന് കാണിച്ച് ഭാര്യ മുന്‍പ് പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article