കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി; പ്രതിയെക്കുറിച്ച് സൂചന

insight kerala

തിരുവനന്തപുരം പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ പോലീസ് കണ്ടെത്തി. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് 19 മണിക്കൂറിനുശേഷം കണ്ടെത്തിയത്.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണെന്നും പ്രതിയുടെ രേഖാ ചിത്രം ഉടന്‍ പുറത്തുവിടുമെന്നും ഡിസിപി നിധിന്‍ രാജ് പറഞ്ഞു.

കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതിയെക്കുറിച്ച് സൂചനലഭിച്ചെന്നും പോലീസ് പറഞ്ഞു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും വിശദ പരിശേധനയ്ക്കായി എസ്എടി ആശുപത്രിയിലേക്കു മാറ്റും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മണ്ണന്തല സിഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

രാവിലെ ഈ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ലെന്നും തട്ടിക്കൊണ്ടു പോയവര്‍ കുട്ടിയെ കൊണ്ടുവച്ചതാകാമെന്നും നാട്ടുകാര്‍ പറഞ്ഞു.

മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ ജനറല്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയതിന് കേരളാ പോലീസിന് നന്ദിയുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പം കിടന്നുറങ്ങിയ രണ്ടുവയസുകാരിയെ കാണാനില്ലെന്ന പരാതിലഭിച്ചതോടെ പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണമാണ് നടത്തിയത്.

Share This Article