വീണ വിജയന് കരിമണൽ ഖനനവുമായി ബന്ധമില്ല ! കരിമണൽ കമ്പനി മാധ്യമങ്ങൾക്ക് നൽകിയത് 16 കോടി; അന്വേഷിക്കാത്തത് മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട്ടുള്ള സൗഹൃദ നിലപാട് കൊണ്ട് മാത്രമെന്ന് എം.എ. ബേബി

insight kerala

തിരുവനന്തപുരം : കരിമണൽ കമ്പനി മാധ്യമങ്ങൾക്ക് 16 കോടി നൽകിയിട്ടും അത് അന്വേഷിക്കാത്തത് മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള സൗഹൃദ നിലപാട് കൊണ്ട് മാത്രമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി . വീണ വിജയന് കരിമണൽ ഖനനവുമായി ബന്ധമില്ലെന്നും മാധ്യമപ്രവർത്തകരോട് ശത്രുതയോട് പെരുമാറുന്ന സമീപനം സർക്കാരിനില്ലെന്നുമാണ് എം.എ ബേബി പറയുന്നത്.

കേ​ന്ദ്രസർക്കാർ ഏജൻസിയായ ആർ.ഒ.സിയുടെ അന്വേഷണം നടക്കുന്നതിനാൽ എസ്​.എഫ്​.ഐ.ഒയുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന്​ ചോദ്യമുയർത്തിയാണ്​ കോടതിയിൽ പോയത്​. കേരളത്തിലെ മാധ്യമപ്രവർത്തകർക്ക്​ സി.എം.ആർ.എൽ നൽകിയ 16 കോടിയെക്കുറിച്ച്​ ആരും അന്വേഷിക്കുന്നില്ല. ഏതൊക്കെ മാധ്യമങ്ങൾക്കാണ്​ പണം കിട്ടിയതെന്ന്​ ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയ നേതാക്കൾക്ക്​ പണം കൊടുത്തതിലും വിഷയമില്ല.

വീണയുടെ കമ്പനിക്ക്​ സേവനത്തിനായി മാസം അഞ്ചുലക്ഷം ​കൊടുത്തതാണ്​ വലിയ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ വിജയന് കരിമണൽ ഖനനവുമായി യാതൊരു ബന്ധവും ഇല്ല. രണ്ട് കമ്പനികൾ തമ്മിലുള്ള കരാർ അനുസരിച്ച് ഓരോ മാസവും കൃത്യമായ തുക നൽകി. അത് കൂടിയോ, കുറഞ്ഞോ, കൃത്യമായി നികുതി നൽകിയ താണോ എന്നി കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വിവിധ ഏജൻസികളിലൂടെ അന്വേഷണം നടത്തുന്നതിനെയാണ് വീണ ചോദ്യം ചെയ്തതെന്നും ബേബി പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അവരുടെ ബംഗളൂരുവിലെ എക്സാലോജിക് കമ്പനിക്ക്​​ ചില​ സേവനം കിട്ടാൻ എഴുതി തയാറാക്കിയ സുതാര്യമായ കരാറാണ്​. ആ കരാർ അനുസരിച്ച്​ സേവനദാതാവായ കമ്പനിക്ക്​ മാസം കൃത്യമായി അഞ്ചുലക്ഷം നൽകണമെന്ന്​ വ്യവസ്ഥയുണ്ട്​. വീണ വിജയൻ സേവനത്തിന്​ വാങ്ങിയ 1.72 കോടിക്ക്​ മുഴുവൻ രേഖയുമുണ്ട്​. സേവനം ​​കൊടുത്തിട്ടുണ്ടോയെന്ന്​ അന്വേഷിച്ച്​ കണ്ടുപിടിക്കട്ടെ. സേവനം അളന്നുതൂക്കി മൂല്യം കണക്കാക്കാനാവില്ലെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ പറഞ്ഞു.

കരിമണൽ ഖനനം പാടില്ലെന്നാണ് സി പി എമ്മിൻ്റെ നിലപാട്. തോട്ടപ്പള്ളി പൊഴിയിലെ മണൽ നീക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദ്ദേ​ഹം പറയുന്നത്.

Share This Article