ഈ മാസം 22 മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല – ഫിയോക്ക്

insight kerala

സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതുൾപ്പെടെയുള്ള കരാറുകളുകൾ ലംഘിക്കപ്പെടുന്നതിനാൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

ഈ മാസം 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. തീയറ്റർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണണം. സിനിമ റിലീസ് ചെയ്ത് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. എന്നാൽ ഇത് തുടർച്ചയായി ലംഘിക്കുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.

Share This Article