മദ്യവും ലോട്ടറിയും വിറ്റ് നേടിയത് 21842.35 കോടി; കേരള സർക്കാർ വരുമാനത്തിന്റെ നട്ടെല്ല്

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നത് മദ്യവും ലോട്ടറിയും. 2021-22 ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് സംസ്ഥാനത്തിന്റെ 86169.07 കോടിയാണ് തനത് വരുമാനം. കിട്ടിയത് 68803.03 കോടി. ഇതിൽ 12706.95 കോടിയും സംഭാവന ചെയ്തത് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എന്ന് സി ആന്റ് എജിയുടെ 2021- 22 റിപ്പോർട്ട്.

സംസ്ഥാന തനതു വരുമാനത്തിന്റെ മറ്റൊരു പ്രധാന സ്രോതസാണ് ലോട്ടറി. ലോട്ടറിയിൽ നിന്ന് ലഭിച്ച വരുമാനം 9135.40 കോടിയാണ്.

ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നും ഖജനാവിലേക്ക് ഒഴുകിയത് 21842 .35 കോടിയാണ്. സംസ്ഥാനത്തിന് ലഭിച്ച തനതുവരുമാനത്തിൽ 31.75 ശതമാനവും ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നും എന്ന് സി ആന്റ് എജി കണക്കുകൾ നിന്ന് വ്യക്തം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്ന് സിഏജി

കിഫ്‌ബിക്കെതിരെ സി എ ജി റിപ്പോർട്ട്. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നു. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.

കിഫ്‌ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെർഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്.

ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു.

സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തു കടം കുമിഞ്ഞു കൂടുകയാണ്. റവന്യു വരുമാനം 19.49% കൂടി പക്ഷെ റവന്യു ചെലവും കൂടി റവന്യു വരുമാനത്തിന്‍റെ 19.98%ഉം പലിശ അടക്കാൻ വിനിയോഗിക്കുന്നു.

ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നു. അനർഹർക്ക് ഭൂമിപതിച്ചു നൽകി; വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചു.

പാട്ടക്കരാറും, പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാൻ നടപടി എടുത്തില്ല. പാട്ട തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ല.

തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടതുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആൻ്റ് എജി റിപ്പോര്‍ട്ടില്‍ പറയുന്നു.

insight kerala
Share This Article