​ഗുണ്ടാനേതാവിന്റെ വിവാഹത്തിന് ഇടനിലക്കാരനാകാൻ ആൾമാറാട്ടം ; സിപിഎം നേതാവിനെതിരെ അന്വേഷണം ആരംഭിച്ചു

insight kerala

എറണാകുളം : ഗുണ്ടാ നേതാവിൻറെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആൾമാറാട്ടം നടത്തിയെന്ന വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ പാർട്ടി അന്വേഷണം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തി വിവാഹത്തിന് ഇടനിലക്കാരനായി നിന്നുവെന്നാണ് ആരോപണം.

സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.

തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ നേതാവ് ലോക്കൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് ഗുണ്ടാ നേതാവിൻറെ വിവാഹം നടത്താൻ ഇടനിലക്കാരനായി നിന്നുവെന്നാണ് പരാതി. ഏരിയ സെക്രട്ടറി നേരിട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി അന്വേഷിച്ചപ്പോഴാണ് ആൾമാറാട്ടത്തെക്കുറിച്ച് അറിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണ് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ പാർട്ടി അന്വേഷണം ആരംഭിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article