വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാള്‍ പിടിയില്‍

insight kerala

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂക്കര രവീന്ദ്രനെ (53)യാണ് ആര്‍.പി.എഫ് സംഘം പിടികൂടിയത്.

ജനുവരി 25ന് വടകര കണ്ണൂക്കര ഭാഗത്താണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

കോഴിക്കോട് ആര്‍.പി.എഫ് സി.ഐ ഉപേന്ദ്രകുമാര്‍, എസ്.ഐ ടി.എം ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കല്ലേറ് നടത്തിയത് എന്തിനാണെന്ന് അന്വേഷിക്കുകയാണ്. രവീന്ദ്രനെ കോഴിക്കോട് സി.ജെ.എം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Share This Article