യുവതിയുടെ പഞ്ചാര അടിയിൽ വീണു : 59 കാരന് 5 ലക്ഷം നഷ്ടം

insight kerala

കാസർകോഡ് : അൻപത്തൊൻപതുകാരനെ ഹണിട്രാപ്പിൽ പെടുത്തി 7 അം​ഗ സംഘം. 5 ലക്ഷം രൂപ തട്ടിയെടുത്തു ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്‌നയാണ് 59കാരനെ ഹണിട്രാപ്പിൽ കുരുക്കിയത് . ലുബ്‌ന എന്ന യുവതി വിദ്യാർത്ഥിയെന്ന വ്യാജേചനയാണ് അൻപത്തൊൻപതുകാരനെ ഹണിട്രാപ്പിൽ കുടുക്കിയത്.

ഫോണിലൂടെ സൗഹൃദ സംഭഷണത്തിനൊടുവിൽ ലുബ്ന ഇയാളോട് മം​ഗലാപുരത്തേക്ക് വരാൻ ആവശ്യപ്പടുകയായിരുന്നു . ജനുവരി 25ന് ലുബ്നയുടെ വാക്ക് കേട്ട് മം​ഗലാപുരത്തെത്തിയ ഇയാളെ ഒരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലുബ്‌നയ്‌ക്കൊപ്പമുള്ള നഗ്‌ന ചിത്രങ്ങൾ പകർത്തി . തുടർന്ന് ഈ നഗ്‌നചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

മാത്രമല്ല പടന്നക്കാടുള്ള ഒരു വീട്ടിൽ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് കാട്ടി പൊലീസിൽ പരാതി നൽകുമെന്നും ലുബ്‌ന ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങൾ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ച് ജീവിതം തകർക്കുമെന്നു പറഞ്ഞു. തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവം ഏൽപിച്ചു. തുടർന്നാണ് 10,000 രൂപ ഗൂഗിൾ പേ വഴിയും 4,90,000 രൂപ പണമായും ആകെ 5,00,000 രൂപ ഇവർക്ക് നൽകുകയും ചെയ്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സംഭവത്തിൽ കാസർകോഡ് ഹണിട്രാപ്പ് സംഘം അറസ്റ്റിലായിട്ടുണ്ട്. കേസിൽ ദമ്പതികൾ ഉൾപ്പെടെ ഏഴു പേരെയാണ് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നൽകിയെന്നും വീണ്ടും ഭീഷണി തുടർന്നപ്പോൾ പൊലീസ് പരാതി നൽകുകയായിരുന്നെന്നും പരാതിക്കാരൻ അറിയിച്ചു. ദിൽഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസൽ എന്നിവരും പേരു വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്.

Share This Article