കോഴിക്കോട് 9ാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസ്: അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

insight kerala

കോഴിക്കോട്: 9ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതരുടെ നടപടി.

അധ്യാപകനായ ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം 17-ന് പോക്‌സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് പ്രകാരം കേസെടുത്തിരുന്നു.

അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെയാണ് നടപടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്‍പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.

Share This Article