വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാധ്യത സിപിഎം ഏറ്റെടുത്തു

insight kerala

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. വീടുപണി പൂര്‍ത്തിയാക്കാനും പാര്‍ട്ടി സഹായിക്കും.

പീരുമേട് താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വായ്പ എടുത്ത 5 ലക്ഷം രൂപയാണ് സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്. 7,39,000 രൂപയാണ് ഇപ്പോള്‍ അടയ്‌ക്കേണ്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ 31ന് എത്തി കുടുംബത്തിനു തുക കൈമാറുമെന്ന് സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2019ല്‍ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ആറു വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി.

Share This Article