എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്ന് പെണ്‍കുട്ടി ബസ്സിനടിയിലേക്കു വീണു. ബസിന്റെ അടിയില്‍ ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
- “പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു.ഡി.എഫ് മുന്നിലുണ്ടാകും”. വി ഡി സതീശൻ
- “ഭീഷണിപ്പെടുത്തി സഭാ നേതൃത്വത്തെ വരുതിയിലാക്കാം എന്ന നിലപാട് കേരളം അംഗീകരിക്കില്ല”. രമേശ് ചെന്നിത്തല
- പി സി ജോർജ് പാലാ അരമനയിൽ ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
- മുസ്ലീം വോട്ടുകള്‍ ശബരീനാഥിനും ശിവന്കുട്ടിക്കുമിടയില് ഭിന്നിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖറിന് പ്രതീക്ഷ; കഴക്കൂട്ടത്ത് വി മുരളീധരനും സാധ്യത; മഞ്ചേശ്വരത്തും പോസറ്റീവ് പ്രതികരണം; മൂന്ന് സീറ്റ് മിനിമം നേടുമെന്ന് ബിജെപി
- പയ്യന്നൂരിൽ സമാധാന യോഗം വിളിച്ച് എഡിഎം






