ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്.
നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ സഹായിക്കാനായി നികുതി കുടിശികയിൽ ചില നീക്കുപോക്കുകൾ നടത്താനുള്ള നിർദ്ദേശങ്ങൾ അടുത്ത ബജറ്റിൽ ഉണ്ടാകും.
ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യ മോ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്. ഉന്നതർക്ക് നികുതി ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കാം.
27 കോടിയാണ് സർക്കാർ ഖജനാവിൽ നിന്ന് കേരളീയം പരിപാടിക്ക് നൽകിയത്. സ്പോൺസർഷിപ്പിലൂടെ ബാക്കി തുക സമാഹരിക്കണമെന്നായിരുന്നു കല്പന.
എല്ലാ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ചുമതല നൽകി. ജി. എസ്.ടി വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ സ്പോൺസർഷിപ്പ് സംഘടിപ്പിക്കാൻ അഹോരാത്രം പണി പെട്ടു എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
കേരളീയം പരിപാടിയുടെ സമാപനത്തിൽ സ്പോൺസർഷിപ്പ് തന്നവർക്ക് സർക്കാരിനു വേണ്ടി ഹരികിഷോർ ഐ എ എസ് നന്ദി പറഞ്ഞു.
കേരളീയത്തിന്റെ പ്രാധാന്യം മനസിലാക്കി , സ്പോൺസറുകാരെ കണ്ടെത്തി സ്പോൺസർഷിപ്പ് സംഘടിപ്പിച്ച കമ്മിറ്റിക്കും പ്രത്യേകിച്ച് ജി.എസ് ടി ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന അഡി. കമ്മീഷണർ അബ്രഹാം റെൻ IRS ന് ഹരികിഷോർ നന്ദി പറയുകയും മുഖ്യമന്ത്രി ഉപഹാരം സമർപ്പാക്കുകയും ഉണ്ടായി.
ജി എസ് ടി ഇന്റലിജൻസിന്റെ തലപ്പത്തും പ്രധാന ജില്ലകളിലും അഴിമതി കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസുകളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് നിയമിച്ചത് നേരത്തേ ചർച്ച ആയിരുന്നു.
പല കേസുകളിലും റെയിഡും പത്ര വാർത്തകൾക്കപ്പുറവും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല മിക്ക കേസുകളും സി.പി.എം നേതാക്കളുടെ മദ്ധ്യസ്ഥതയിൽ ഒത്ത് തീർപ്പിലെത്തി.
അറസ്റ്റ് ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാതെ നികുതി വെട്ടിപ്പ് കാരെ സഹായിക്കുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നത്.
കേരളീയം പരിപാടിക്ക് സ്പോൺസറെ കണ്ടെത്താൻ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ക്വാറികളിൽ ഒക്ടോബർ അവസാന വാരം പരിശോധന നടത്തുകയും പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ച് വിലപേശി കേരളീയ ത്തിന് വേണ്ടി വ്യാപക പണപ്പിരിവ് നടത്തിയെന്ന ആക്ഷേപങ്ങളാണ് ഉയർന്നത്.
- വട്ടിയൂർക്കാവ് ബി.ജെ.പി കൺവെന്‍ഷനിൽ നാടകീയരംഗങ്ങൾ: കേന്ദ്രമന്ത്രി പേര് പരാമർശിക്കാത്തതിനെ തുടർന്ന് ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപോയി
- എംപി എന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല എന്ന് പ്രിയങ്ക ഗാന്ധി
- “പിണറായി വിജയന് ധാർഷ്ട്യം”; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
- സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ
- നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം
- ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി
- മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് പോവുമ്പോള്‍ ഇടതിന് അനുകൂലമായി നായര്‍-ഈഴവ ഏകീകരണം; വയനാട് പുനരധിവാസത്തില്‍ നാണം കെട്ട് കോണ്‍ഗ്രസ്; അവസാനലാപ്പില്‍ എല്‍ഡിഎഫ് ഓടിയെത്തുന്നതിങ്ങനെ!
- യു കെ സലിം വധക്കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു
- വയനാട് തുരങ്ക പാത നിർമാണ അനുമതിയില്‍ ഇടപെടാതെ സുപ്രീംകോടതി
- ഇറാൻ ഇൻ്റലിജൻസ് മേധാവിയെ വധിച്ചു; ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി പദവും 6 മന്ത്രിമാരും മുസ്ലിം ലീഗിൽ ഉണ്ടാകും; രാജീവ് ചന്ദ്രശേഖർ
- എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ
- സുരേഷ്ഗോപിയിൽ നിന്ന് 8 കോടി വാങ്ങി ടി എൻ പ്രതാപൻ വോട്ട് മറിച്ചു; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്
- 2021 പ്രകടനപത്രികയിലെ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി
- വീണാ ജോർജിനെതിരെ പ്രചാരണത്തിന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന; അബിൻ വർക്കിയ്ക്കായി രംഗത്ത്
















